ഇന്ദോര്‍: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ച ഇന്ത്യ ഏകദിനത്തില്‍ 3000 സിക്സറുകള്‍ നേടുന്ന ആദ്യ ടീമെന്ന അപൂര്വനേട്ടത്തിനര്ഹമായി. 2953 സിക്സറുകളുമായി വിന്‍ഡീസും 2566 സിക്സറുകളുമായി പാകിസ്ഥാനുമാണ് ഇന്ത്യയ്ക്ക് പിന്നില്‍. ഇന്നത്തെ മത്സരത്തില്‍ ഓസീസ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ഇന്ത്യ 400 റണ്‍സ് വിജയലക്ഷ്യവുമുയര്‍ത്തി. ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണ് ഇന്ദോറിലേത്. ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയപ്പോള്‍ കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ദ്ധസെഞ്ച്വറികളുമായി തിളങ്ങി. ബാറ്റര്‍മാരുടെ സിക്സര്‍ മഴയാണ് ഇന്ദോറില്‍ കാണ്ടത്. മത്സരത്തില്‍ ഇന്ത്യ18 സിക്സറുകള്‍ നേടി. സൂര്യകുമാര്‍ യാദവ് ആറ് സിക്സറുകളും ശുഭ്മാന്‍ ഗില്‍ നാല് സിക്സറുകളും നേടി. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ മൂന്ന് വീതം സിക്സറുകള്‍ നേടിയപ്പോള്‍ ഇഷാന് കിഷന് രണ്ടുതവണ പന്ത് അതിര്‍ത്തികടത്തി.