പട്ന: ബിഹാറില്‍ മാദ്ധ്യമപ്രവര്‍ത്തകനെ രാത്രി വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു. അരാരിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് അക്രമികള്‍ ദൈനിക് ജാഗരണിലെ ബിമല്‍ യാദവ് എന്ന മാദ്ധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നത്. ബിമല്‍ കുമാറിന്റെ സഹോദരന് ശശിഭൂഷണ്‍ യാദവിനെ നാലു വര്‍ഷം മുന്‍പ് കൊന്നിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ബിമല്‍ കൊല്ലപ്പെട്ടത്. റാണിഗഞ്ചിലെ വീട്ടിലെത്തിയ നാലു പേരാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിച്ചു.