തിരുവനന്തപുരം:പത്രപ്രവര്‍ത്തകനും സിപിഐ നേതാവുമായിരുന്ന യു.വിക്രമന്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവ് സി.ഉണ്ണിരാജയുടെയും മഹിളാ നേതാവ് രാധമ്മ തങ്കച്ചിയുടെയും മകനാണ്. സീതാ വിക്രമന്‍ ആണ് ഭാര്യ. മകന്‍: സന്ദീപ് വിക്രമന്‍.