തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനസംഘടന ഡിസംബര്‍ അവസാനം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അറിയിച്ചു. നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ഇടതു മുന്നണി തീരുമാനം. അപ്രകാരം ആന്റണിരാജുവിന് പകരം കെ.ബി ഗണേഷ് കുമാറും അഹമ്മദ് ദേവര്‍കോവിലിന് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും. നവംബര്‍ 20ന് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. ഡിസംബര്‍ 24ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം അവസാനിക്കും. തുടര്‍ന്ന് നവകേരള സദസിന് ശേഷമാകും മന്ത്രിസഭാ പുനസംഘടന. മറ്റ് മന്ത്രിമാര്‍ക്ക് മാറ്റം ഉണ്ടാകില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.