കൊച്ചി:സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തില്‍ നടത്തും. ഭൗതികശരീരം രാവിലെ 11 മുതല്‍ 3 വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാരത്തിന് ശേഷം വൈകിട്ട് 6ന് വൈഎംസിഎ ഹാളില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ അനുശോചനയോഗം ചേരും. കാക്കനാട് സിഗ്‌നേച്ചര്‍ ഏജ്ഡ് കെയറില്‍ കഴിയുകയായിരുന്ന കെ ജി ജോര്‍ജ് ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്.