Header ads

CLOSE

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

രാഹുല്‍ മാങ്കൂട്ടത്തില്‍  യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. 221986 വോട്ട് രാഹുലിന് ലഭിച്ചു. 168588 വോട്ട് നേടിയ അബിന്‍ വര്‍ക്കി രണ്ടാം സ്ഥാനം നേടി. അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. 31930 വോട്ടുകള്‍ ലഭിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റ അബിന്‍ വര്‍ക്കി, അരിത ബാബു എന്നിവരുള്‍പ്പെടെ 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും. ഐ ഗ്രൂപ്പിന് ആറ് ജില്ലാ പ്രസിഡന്റുമാരെയും എ ഗ്രൂപ്പിന് അഞ്ച് ജില്ലാ പ്രസിഡന്റുമാരെയും ലഭിച്ചു. എറണാകുളത്തെ ഫലം പ്രഖ്യാപിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ആകെ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 2,16,462 വോട്ടുകള്‍  അസാധുവായി. തിരഞ്ഞെടുപ്പ് നടന്ന് രണ്ടുമാസങ്ങള്‍ക്കു ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.
ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ് രാഹുല്‍. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍എസ്യു ദേശീയ സെക്രട്ടറിയും ആയിരുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. എംജി യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബിന്‍. എന്‍എസ്യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിംഗ്‌കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗിലും ലോ അക്കാദമിയില്‍നിന്ന് നിയമത്തിലും ബിരുദം നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads