Header ads

CLOSE

കേന്ദ്രനയത്തിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം നടത്തും; മുഖ്യമന്ത്രി നേതൃത്വം നല്‍കും

കേന്ദ്രനയത്തിനെതിരെ കേരളം  ഡല്‍ഹിയില്‍ സമരം നടത്തും;  മുഖ്യമന്ത്രി  നേതൃത്വം നല്‍കും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍  സമരം നടത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരിയില്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍  മുഴുവന്‍ എല്‍എഡിഎഫ് എംഎല്‍എമാരും എംപിമാരും  പങ്കെടുക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
കേന്ദ്രം കേരളത്തിന്  അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുകയാണ്. 18 യുഡിഎഫ് എംപിമാര്‍ ഇവിടെ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഇവരാരും ഒരു ഇടപെടലും നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തില്‍ ഒപ്പിടാന്‍ പോലും എംപിമാര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തോടുള്ള  സമീപനത്തിനെതിരെ സംസ്ഥാന തലത്തില്‍ വിപുലമായ കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഇപി അറിയിച്ചു. ജില്ലാ  തലത്തില്‍ പ്രത്യേകം യോഗം വിളിക്കും. നവകേരള സദസ്സിനോട് അനുബന്ധമായി കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ സെമിനാറുകള്‍ സംഘടിപ്പിക്കും. അതില്‍ കേരളത്തോട് താത്പര്യമുള്ള എല്ലാ പാര്‍ട്ടികളെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹംഅറിയിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads