കൊച്ചി: മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന 'കാതല്‍ ദി കോര്‍' എന്ന ജിയോ ബേബി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. കുടുംബ കഥ പറയുന്ന ചിത്രം നവംബര്‍ 23-ന് തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
'കണ്ണൂര്‍ സ്‌ക്വാഡ്'ന്റെ വന്‍വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന 'കാതല്‍ ദി കോര്‍' വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയോടൊപ്പം ജ്യോതിക വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം 'കാതല്‍ ദി കോര്‍'ലൂടെ മലയാളത്തിലെത്തുന്നു. 2009-ല്‍ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് 'കാതല്‍ ദി കോര്‍'ന്റെ തിരക്കഥ തയ്യാറാക്കിയത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ് നിര്‍വ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ഗാനരചന: അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു, കലാസംവിധാനം: ഷാജി നടുവില്‍.