പുനലൂര്‍: ഇന്ന് പുലര്‍ച്ചെ കത്തിനശിച്ച കടകളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പി.എസ്. സുപാല്‍ എംഎല്‍എ. സംഭവം സംബന്ധിച്ച് അടിയന്തിരറിപ്പോര്‍ട്ട് നല്കാന് ആര്‍ഡിഒയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നഷ്ടപരിഹാരം നല്കുന്നതിനാവശ്യമായ നടപടികള്‍ക്കായി മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പുനലൂര്‍ സെന്റ്ഗൊരേത്തി സ്കൂളിന് സമീപം നാല് കടകള്‍ കത്തി നശിച്ചത്.