മലപ്പുറം: നഗരത്തിലെ സ്‌കൂളിലെ അദ്ധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. സ്‌കൂളിലെ പ്രഥമാദ്ധ്യാപികയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളില്‍ അദ്ധ്യാപികമാര്‍ പോസ്റ്റ്‌ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്താണ് മോര്‍ഫ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫ്‌ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ അക്കൗണ്ടിലൂടെ അദ്ധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അക്കൗണ്ട് ഫോളോചെയ്യുന്നവരുടെ എണ്ണം കൂട്ടാനുമാണ് കുറ്റം ചെയ്തതെന്ന് യുവാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.