Header ads

CLOSE

എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു

എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പിലാണ് തറവാടെങ്കിലും 1925 ആഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍ എന്നാണ് മുഴുവന്‍ പേര്.  1940-ല്‍ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി കോയമ്പത്തൂര്‍ കാര്‍ഷിക കോളേജില്‍ (ഇപ്പോള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല) ചേര്‍ന്നു. 1947-ല്‍ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ നിന്ന് യുനെസ്‌കോ ഫെല്ലോഷിപ്പോടു കൂടി നെതര്‍ലന്‍ഡ്സില്‍ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതര്‍ലന്‍ഡ്സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗന്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ അംഗമായിരുന്നു. പിന്നീട് 1950-ല്‍ അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നു. 1952-ല്‍ പി.എച്ച്.ഡി. ബിരുദം നേടി. വിസ്‌കോണ്‍സിന്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്-ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.
1954-ന്റെ തുടക്കത്തില്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് ഒരു മുന്‍ പ്രൊഫസര്‍ മുഖേന കട്ടക്കിലെ സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്. 1954 ഒക്ടോബറില്‍ ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേര്‍ന്നു. തുടര്‍ന്ന് സ്വാമിനാഥന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 1971-ല്‍ ഭക്ഷ്യോത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ഡോ. സ്വാമിനാഥന്‍ വലിയ പങ്കു വഹിച്ചു.ഭട് നഗര്‍ അവാര്‍ഡ്,
മാഗ്‌സാസെ അവാര്‍ഡ,്‌റോമില്‍ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി, വേള്‍ഡ് ഫുഡ് പ്രൈസ്, ഫ്രങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് പുരസ്‌ക്കാരം, കേരള ശാസ്ത്ര പുരസ്‌കാരം തുടങ്ങിയവയ്‌ക്കൊപ്പം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ക്കും എം എസ് സ്വാമിനാഥന്‍ അര്‍ഹനായിട്ടുണ്ട്.  

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads