Header ads

CLOSE

ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ നവദമ്പതികളുടെ മൃതദേഹം കിട്ടി; ബന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു

ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ  നവദമ്പതികളുടെ മൃതദേഹം കിട്ടി;  ബന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു

 കൊല്ലം: ഫോട്ടോ എടുക്കുന്നതിനിടെ പള്ളിക്കല്‍ പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ പുത്തന്‍വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായിക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധു പള്ളിക്കല്‍ മൂതല ഇടവേലിക്കല്‍ വീട്ടില്‍ സെയ്‌നിലാബ്ദീന്‍-ഹസീന ദമ്പതികളുടെ മകന്‍ അന്‍സല്‍ഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു.
പള്ളിക്കല്‍ പഞ്ചായത്ത് പകല്‍ക്കുറി മൂതല റോഡില്‍ താഴെ ഭാഗം പള്ളിക്കല്‍ പുഴയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇളമാട് പഞ്ചായത്തില്‍ നിന്ന് വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം ദമ്പതികള്‍ ഇന്നലെ ഉച്ചയ്ക്ക് 
പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. ഉച്ചയൂണിന് ശേഷം രണ്ട് ബൈക്കുകളിലായി ഇവര്‍ പള്ളിക്കല്‍ പുഴയോരത്ത് എത്തി. തുടര്‍ന്ന് അവിടെ സെല്‍ഫിയെടുക്കുകയും വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്‍സല്‍ഖാനും പുഴയില്‍ പെ്ട്ടിരിക്കാനാണ് സാദ്ധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കല്‍ സ്വദേശി ചെരിപ്പും ബൈക്കുകളും കണ്ട് സംശയം തോന്നി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അന്‍സല്‍ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടര്‍ന്നുവെങ്കിലും ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കിട്ടി. പള്ളിക്കല്‍ പുഴയിലെ ഈ ഭാഗം കയങ്ങള്‍ നിറഞ്ഞ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.


 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads