Header ads

CLOSE

നിജ്ജാര്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടു; കാനഡയില്‍ ആയുധപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു

നിജ്ജാര്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടു;  കാനഡയില്‍ ആയുധപരിശീലന  ക്യാമ്പുകള്‍ സംഘടിപ്പിച്ചു

ന്യൂഡല്‍ഹി: കാനഡയില്‍ വെടിയേറ്റു മരിച്ച ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇന്ത്യയിലേക്ക് എത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.
2015 ല്‍ പഞ്ചാബിലും ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഖാലിസ്ഥാന്‍വാദി നേതാവായ നിജ്ജാര്‍ കാനഡയില്‍ ആയുധപരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. 2010 ല്‍ പട്യാലയില്‍ ഉണ്ടായ ഒരു ബോംബ് സ്‌ഫോടനത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റ സംഭവത്തിലും നിജ്ജാറിന് പങ്കുണ്ട്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രമണ്‍ദീപ് സിംഗ് നിജ്ജാറിന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിജ്ജാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതും പാകിസ്ഥാനില്‍ ആയുധ പരിശീലനം നടത്തിയതുമടക്കമുള്ള വിവരങ്ങള്‍ കാനഡയെ അറിയിച്ചിട്ടും വിമാനയാത്ര വിലക്കുകയല്ലാതെ മറ്റൊരു നടപടിയും കാനഡ സ്വീകരിച്ചില്ലെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ജലന്ധറിലുള്ള നിജ്ജാറിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചു. ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ടുപോകണമെന്ന പ്രകോപന പ്രസ്താവനയിറക്കിയ സിഖ്‌സ് ഫോര്‍ ജസ്റ്റീസ് തലവന്‍ ഗുര്‍പത് വന്ത് സിംഗിന്റെ ചണ്ഡീഗഡിലുള്ള വീടടക്കം വസ്തുവകകള്‍ കണ്ടുകെട്ടി. കഴിഞ്ഞ ജൂണ്‍ 19 നാണ് ഖാലിസ്ഥാന്‍ വാദി നേതാവായ നിജ്ജാര്‍ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലെത്തിച്ചത്.അതിനിടെ കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads