Header ads

CLOSE

നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ എം.എസ്.എം കോളേജിന് ഗുരുതരവിഴ്ചയെന്ന് വി.സി

നിഖില്‍ തോമസ് കലിംഗയില്‍  പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ എം.എസ്.എം കോളേജിന്  ഗുരുതരവിഴ്ചയെന്ന് വി.സി

കോട്ടയം:വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി. നിഖിലിനെതിരെ നിയമനടപടികള്‍ ആരംഭിക്കാന്‍ നിയമവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും കേരള സര്‍വകലാശാല ബന്ധപ്പെട്ടാല്‍ മറുപടി നല്‍കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. അതേസമയം നിഖില്‍ തോമസിന് എംകോമിന് പ്രവേശനം നല്‍കിയതില്‍ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
കോളജിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയില്‍ എത്തി മറുപടി നല്‍കണം. നിഖില്‍ തോറ്റത് അദ്ധ്യാപകര്‍ക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നല്‍കി. ആ കോളജില്‍ ബികോം തോറ്റ വിദ്യാര്‍ത്ഥി എംകോമിന് ബികോം ജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്പോള്‍ കോളജ് എന്തുകൊണ്ട് അതു പരിശോധിച്ചില്ല. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖില്‍ മൂന്നു വര്‍ഷവും കേരള സര്‍വകലാശാലയില്‍ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജര്‍ ഉള്ളതിനാലാണ് പരീക്ഷകള്‍ എഴുതിയത്. കേരളയില്‍ 75% ഹാജരുള്ളയാള്‍ എങ്ങനെ കലിംഗയില്‍ പോയി എന്നും വി.സി ചോദിക്കുന്നു. എന്നാല്‍ നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന്  നേരത്തെ പറഞ്ഞ എസ്.എഫ.്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ഇന്ന് മലക്കം മറിഞ്ഞു. നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ശരിക്കുള്ളതാണോ എന്ന് കലിംഗ  യൂണിവേഴ്‌സിറ്റിയില്‍ പോയി അന്വേഷിക്കാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ആര്‍ഷോ.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads