പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ നാലാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ജോക്കോവിച്ചിന്റെ 23-ാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണ് ഇത്. ഇതോടെ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ലോക റെക്കോര്‍ഡ് ജോക്കോവിച്ച് സ്വന്തമാക്കി. മത്സരത്തിന് മുമ്പ് 22 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേല്‍ നദാലും ഒപ്പത്തിനൊപ്പമായിരുന്നു.