തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്‍ വില്‍ക്കാനായി വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിന്. വാളയാറിലെ ഷീജ.എസ് എന്ന ഏജന്റില്‍ നിന്ന് നാല് ദിവസം മുമ്പ് വാങ്ങിയ 10 ടിക്കറ്റുകളില്‍ TE230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ ഗുരുസ്വാമിയുടെ കടയിലൂടെയാണ് ഈ ടിക്കറ്റ് ഷീജയിലെത്തിയത്. ഈ ടിക്കറ്റ് നടരാജന്‍ മറ്റാര്‍ക്കെങ്കിലും വിറ്റിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല
TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948, TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മീഷനായിപോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിന് ലഭിക്കുക.