ന്യൂഡല്‍ഹി: 'ഓപ്പറേഷന് അജയ്' ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഇന്ന് പുലര്‍ച്ചെ 1.15ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. രണ്ടുവയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ 198 പേരാണ് സംഘത്തിലുള്ളത്.ഇവരില്‍ 18 പേര് മലയാളികളാണ്.
ശില്പ മാധവന് (കണ്ണൂര്‍), കാവ്യ നമ്പ്യാര്‍ (കണ്ണൂര്‍), വിശാഖ് നായര്‍ (മലപ്പുറം), ലക്ഷ്മി രാജഗോപാല്‍ (കൊല്ലം), സൂരജ് എം (കാസര്‍കോട്), അമല്‍ജിത്ത്(തിരുവനന്തപുരം) ലിജു വി.ബി(തിരുവനന്തപുരം), ആര്യമോഹന്‍ (രണ്ടുവയസ്),ജയചന്ദ്രമോഹന് നാരായണന്, അനിത കുമാരി, വിഷ്ണു മോഹന്‍, അഞ്ജന ഷേണായ്(ആലപ്പുഴ), ലിറ്റോ ജോസ് (കോട്ടയം), രേഷ്മ ജോസ് (കോട്ടയം), അജിത് ജോര്‍ജ് (മലപ്പുറം) ശരത് ചന്ദ്രന് (കൊല്ലം),നീന പ്രസാദ് (കൊല്ലം) സിദ്ധാര്‍ഥ് രഘുനാഥന് (പാലക്കാട്) എന്നിവരാണ് മലയാളികള്‍.