പുനലൂര്‍: തെന്മല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഉപ്പുകുഴി യില്‍ വനംവകുപ്പധികൃതര്‍ കടന്നുകയറി വിളകള്‍ നശിപ്പിച്ച കൃഷിസ്ഥലം പി എസ് സുപാല്‍ എംഎല്‍എ സന്ദര്‍ശിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി കമ്പി ലൈന്‍ ഭാഗത്ത് താമസിക്കുന്നവരുടെ കൃഷിസ്ഥലത്ത് മുന്നറിയിപ്പില്ലാതെ വനം വകുപ്പുദ്യോഗസ്ഥര്‍ എത്തി കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചിരുന്നു. വനം വകുപ്പിന്റെ വേലിക്ക് പുറത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവിടുത്തുകാര്‍ക്കുണ്ടായ നാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനം മന്ത്രിയോട് ആവശ്യപ്പെടുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പു വരുത്തുമെന്നും എംഎല്‍എ അറിയിച്ചു. ബ്ലോക്ക് മെമ്പര്‍ കോമളകുമാര്‍, വാര്‍ഡ് അഗം ചെല്ലപ്പന്‍ തുടങ്ങിയവര്‍ എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു.