തിരുവനന്തപുരം:ഓണാവധിക്കാലത്ത് വീട്ടുകാവല്‍ പൊലീസിനെ ഏല്‍പ്പിച്ച് ധൈര്യമായി യാത്ര പോകാം. വീട് പൂട്ടി ഇറങ്ങുന്നതിന് മുമ്പ് യാത്രാവിവരം പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പോല്‍-ആപ്പില്‍ അറിയിച്ചാല്‍ മതി. ഇങ്ങനെ അറിയിക്കുന്നവരുടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
റജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ
ആദ്യം പോല്‍-ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സര്‍വീസസ് എന്ന വിഭാഗത്തിലെ 'Locked House Information' എന്ന സൗകര്യം ഉപയോഗിച്ച് വിവരങ്ങള്‍ നല്‍കാം.
ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിന് സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കണം.