Header ads

CLOSE

കേരളഗവര്‍ണറുടെ രാഷ്ട്രീയക്കളിക്ക് രാഷ്ട്രപതിയുടെ പിന്തുണ; 7 ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നില്‍ മാത്രം

കേരളഗവര്‍ണറുടെ രാഷ്ട്രീയക്കളിക്ക്  രാഷ്ട്രപതിയുടെ പിന്തുണ;  7 ബില്ലില്‍  രാഷ്ട്രപതി ഒപ്പിട്ടത് ഒന്നില്‍ മാത്രം

മൂന്ന് ബില്ലുകള്‍ തള്ളി, മൂന്നെണ്ണത്തില്‍ തീരുമാനമെടുത്തില്ല


തിരുവനന്തപുരം:ഗവര്‍ണര്‍ ഒപ്പ് വയ്ക്കാതെ രാഷ്ട്രപതിക്കയച്ച, സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രം അംഗീകാരം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതുള്‍പ്പെടെ മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയില്ല. മറ്റ് മൂന്ന് ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുത്തതുമില്ല.  ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം വന്നതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന മട്ടില്‍ ഇവയില്‍ ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലും സര്‍വകലാശാല നിയമ ഭേദഗതി ബില്ലും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലും രാഷ്ട്രപതി അനുമതി നല്‍കാതെ തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകളുടെ കാര്യത്തില്‍ രാഷ്ട്രപതി തീരുമാനമെടുത്തതുമില്ല. 
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. രാഷ്ട്രപതി തടഞ്ഞ ബില്ലുകള്‍ നടപ്പാകില്ലെന്നും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി അവ റദ്ദാകുന്നതിന് തുല്യമാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ലോകായുക്താ ബില്ലിനൊപ്പം സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സെര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ)  എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്‍ ഏറെ നാള്‍ കൈവശം വച്ച ശേഷം ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് മറ്റ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads