Header ads

CLOSE

പുനലൂര്‍ നിന്ന് മൂന്നാറിലേയ്ക്ക്‌ കെ.എസ്.ആര്‍.ടി.സി ബസ്

പുനലൂര്‍ നിന്ന് മൂന്നാറിലേയ്ക്ക്‌ കെ.എസ്.ആര്‍.ടി.സി ബസ്

പുനലൂര്‍: കെ.എസ്.ആര്‍.ടി.സി പുനലൂര്‍  ഡിപ്പോയില്‍ നിന്ന് മൂന്നാറിലേയ്ക്ക് ബസ്‌സര്‍വ്വീസ് ആരംഭിച്ചു. പുനലൂര്‍ നിന്ന് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ട് 11.30 ന് മൂന്നാറില്‍ എത്തുന്ന ബസ് ഉച്ചയ്ക്ക് 2 മണിക്ക് തിരികെ പുറപ്പെട്ട് രാത്രി 8:55 ന് പുനലൂരില്‍ എത്തും. പുതിയ ബസ് സര്‍വ്വീസിന്റെയും മുന്‍മന്ത്രി കെ രാജുവിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെയും  ഉദ്ഘാടനം പി.എസ്. സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു.  പുനലൂരില്‍ നിന്ന് പുലര്‍ച്ചെ 4. 30 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇനി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വഴിയായിരിക്കും സര്‍വ്വീസ് നടത്തുന്നതെന്ന് എം.എല്‍.എ അറിയിച്ചു. 
ഡിപ്പോ പ്രവര്‍ത്തിക്കുന്ന റവന്യൂ ഭൂമി രണ്ട് മാസത്തിനകം കെ.എസ്.ആര്‍.ടി.സിക്ക് കൈമാറുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബി. സുജാത അദ്ധ്യക്ഷയായ യോഗത്തില്‍ മുന്‍മന്ത്രി അഡ്വ.കെ രാജു മുഖ്യാതിഥിയായി. ഡി ദിനേശന്‍, സി അജയപ്രസാദ്, കെ രാധാകൃഷ്ണന്‍, കെ രാജശേഖരന്‍,നിമ്മി എബ്രഹാം, ഭദ്രന്‍, എസ് ബിജു, വി. പി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads