Header ads

CLOSE

11കാരിയെ രണ്ടാനമ്മ സമൂഹമാദ്ധ്യമത്തില്‍ വില്പനയ്ക്ക് വച്ചു

11കാരിയെ രണ്ടാനമ്മ  സമൂഹമാദ്ധ്യമത്തില്‍  വില്പനയ്ക്ക് വച്ചു

ഇടുക്കി: തൊടുപുഴയില്‍ 11 വയസ്സുകാരിയെ രണ്ടാനമ്മ സമൂഹമാദ്ധ്യമത്തിലൂടെ വില്‍പനയ്ക്ക് വച്ചു. രണ്ട് ദിവസം മുമ്പാണ് 11കാരിയെ വില്‍ക്കാനുണ്ടെന്ന പോസ്റ്റ് സമൂഹമാദ്ധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട വിവരം നാട്ടുകാര്‍  പൊലീസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു പെണ്‍കുട്ടിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയേയും വല്യമ്മയേയും പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി എടുത്തു. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്. പിതാവ്
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പിതാവിനെയാണ് ആദ്യം പൊലീസ് സംശയിച്ചത്. എന്നാല്‍ ഇയാള്‍ക്ക് അത്തരത്തില്‍ ഫേസ്ബുക്ക് ഐഡികളില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വില്‍ക്കാനുണ്ടെന്ന പോസ്റ്റിന് പിന്നില്‍ രണ്ടാനമ്മയാണെന്ന് മനസ്സിലായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ തന്നെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് ഇവര്‍ മൊബൈല്‍ വഴി പോസ്റ്റിടുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പൊലീസിനോട് പറഞ്ഞു. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന്  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ് പൊലീസ്. 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads