തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അഭന്യ(18)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അഭന്യയെ ഇടിച്ച ബസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ചു നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവര്‍ രാമചന്ദ്രന്‍ നായരെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സ്റ്റാന്‍ഡില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ബസ് കാത്ത് നില്‍ക്കുകയിരുന്നു അഭന്യ.