Header ads

CLOSE

വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ തൂവല്‍ ജലാശയത്തില്‍ മരിച്ച നിലയില്‍

വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍  തൂവല്‍ ജലാശയത്തില്‍ മരിച്ച നിലയില്‍

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം ജലാശയത്തില്‍ വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിനിയേയും മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഡിഗ്രി വിദ്യാര്‍ത്ഥി നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനെത്തിയത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ഇന്നലെ വൈകിട്ട് ആറു മണിയോടെ തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വിവരം നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ചെരിപ്പുകള്‍ കണ്ടെത്തി. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads