Header ads

CLOSE

സുരേഷ്‌ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: മാദ്ധ്യമങ്ങള്‍ വാര്‍ത്ത മുക്കി

സുരേഷ്‌ഗോപി  മാദ്ധ്യമപ്രവര്‍ത്തകയോട്  അപമര്യാദയായി പെരുമാറി:  മാദ്ധ്യമങ്ങള്‍ വാര്‍ത്ത മുക്കി

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം വ്യാപകമായി. എന്നാല്‍ മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യമാദ്ധ്യമങ്ങളെല്ലാം സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വാര്‍ത്ത മുക്കി. പ്രധാന പത്രങ്ങള്‍ പത്രവപ്രവര്‍ത്തകയൂണിയന്റെ പ്രസ്താവന മാത്രമാണ് വാര്‍ത്തയാക്കിയത്. മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വച്ചത് തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണെന്നും തെറ്റ് ഏറ്റെടുത്ത് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരളപത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു. സുരേഷ്‌ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. തന്നോട് മോശമായി പെരുമാറിയ സുരേഷ്‌ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധിക്ഷേപത്തിനിരയായ മാദ്ധ്യമപ്രവര്‍ത്തകയും അറിയിച്ചു. 
ഇന്നലെ കോഴിക്കോട് തളിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുരേഷ്‌ഗോപിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഇഷ്ടമില്ലാത്ത ഒരു ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ ദേഷ്യത്തോടെ കൈ വയ്ക്കുകയായിരുന്നു സുരേഷ്‌ഗോപി. ഉടന്‍ തന്നെ മാദ്ധ്യമപ്രവര്‍ത്തക പ്രതിഷേധസുചകമായി കൈ തട്ടിമാറ്റി. എന്നാല്‍ ഇതവഗണിച്ച സുരേഷ്‌ഗോപി വീണ്ടും മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുകയും അവരാ കൈ തട്ടി മാറ്റുകയും ചെയ്യുന്നുണ്ട്. സുരേഷ്‌ഗോപിയുടെ അപമര്യാദയോടെയുള്ള ഈ പെരുമാറ്റം വീഡിയോദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാലിക്കാര്യം ഒരു മാദ്ധ്യമവും നേരിട്ട് വാര്‍ത്തയാക്കിയില്ല.അതേ സമയം വിവാദങ്ങള്‍ക്ക് പിന്നാലെ സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ മാദ്ധ്യമപ്രവര്‍ത്തകയോട് ഇന്ന് രാവിലെ മാപ്പ് പറഞ്ഞു. ആ കുറിപ്പിങ്ങനെ. മാദ്ധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ്  പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads