Header ads

CLOSE

മരിച്ചത് 275 പേരെന്ന് സര്‍ക്കാര്‍;തിരിച്ചറിഞ്ഞത് 88 മൃതദേഹങ്ങള്‍ മാത്രം

മരിച്ചത് 275 പേരെന്ന് സര്‍ക്കാര്‍;തിരിച്ചറിഞ്ഞത് 88 മൃതദേഹങ്ങള്‍ മാത്രം

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് 275 പേരെന്ന് ഒഡീഷ സര്‍ക്കാര്‍.അതേസമയം മൂന്നുറോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.
88 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇതില്‍ 78 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 
സിഗ്‌നലിംഗില്‍  ഉണ്ടായ പ്രശ്‌നമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. സുരക്ഷാ കമ്മീഷണറുടെ വിശദ റിപ്പോര്‍ട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക. കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് അപകടത്തില്‍പ്പെട്ടത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കൊറമാണ്ഡല്‍ എക്‌സ്പ്രസ് പരമാവധി വേഗത്തിലായത് ആള്‍ നാശത്തിനിടയാക്കിയെന്നും റെയില്‍വേ ബോര്‍ഡ് വിശദീകരിക്കുന്നു.
ഒഡീഷയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതായും റെയില്‍വേ വ്യക്തമാക്കി. ഹൈദരാബാദ്, ചെന്നൈ, ബംഗളുരു, കൊല്‍ക്കത്ത, റാഞ്ചി എന്നിവിടങ്ങളിലേയ്ക്കാണ് ട്രെയിന്‍ സര്‍വീസുകള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേകം കോച്ച് ഏര്‍പ്പെടുത്തും.  ഒഡീഷ സര്‍ക്കാര്‍ കൊല്‍ക്കത്തയിലേയ്ക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി.
പരിക്കേറ്റ 1091 പേരാണ്  ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്ന് റെയില്‍വേ അറിയിച്ചു. ഏതാനും മൃതദേഹങ്ങള്‍ ഇനിയും ദുരന്തസ്ഥലത്തുനിന്ന് മാറ്റാനുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി ഒഡീഷ സര്‍ക്കാര്‍ വെബ്‌സൈറ്റ് തുടങ്ങി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads