Header ads

CLOSE

ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്: ബെവ്‌കോ മദ്യവില്പനശാലകളില്‍ വിജിലന്‍സ് പരിശോധന

ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്: ബെവ്‌കോ മദ്യവില്പനശാലകളില്‍  വിജിലന്‍സ് പരിശോധന

തിരുവനന്തപുരം : ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരില്‍ ംസ്ഥാനത്തെ 78 ബെവ്‌കോ മദ്യവില്പനശാലകളില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. മദ്യത്തിന് അമിത വില വാങ്ങുന്നു, ചില ബ്രാന്‍ഡുകള്‍ മാത്രം പ്രോത്സാഹിപ്പിക്കുന്നു, കുറഞ്ഞ വിലയുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേല്‍പ്പിക്കുന്നു. ഇങ്ങനെ വലിയ വിലയുള്ള മദ്യം കൂടുതല്‍ വിതരണം ചെയ്യുന്നതിന്റെ പ്രത്യുപകാരമായി മദ്യക്കമ്പനികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കമ്മീഷന്‍  കൈപ്പറ്റുന്നു. ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും വിലവിവരവും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കുന്നില്ല. ചില ഔട്ട് ലെറ്റുകളില്‍ ബില്ല് നല്‍കാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കള്‍ക്ക് മദ്യം വില്‍ക്കുന്നു.  ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളില്‍ ഡാമേജ് ഇനത്തില്‍ കാണിച്ച് ബില്ല് നല്‍കാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥര്‍ പണം വീതിച്ചെടുക്കുന്നു. മദ്യക്കുപ്പി പൊതിഞ്ഞ് നല്‍കുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ന് വൈകിട്ട് 6.30 മുതല്‍ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. 
തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 10 കോഴിക്കോട് 6 കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 5 തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോ്ട് എന്നീ നാല് വീതവും മദ്യവില്പനശാലകളിലായിരുന്നു പരിശോധന.
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads