Header ads

CLOSE

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനപരമ്പര: 96 റണ്‍സിനിടെ വിന്‍ഡീസിന്റെ 5 വിക്കറ്റ് വീണു

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനപരമ്പര:  96 റണ്‍സിനിടെ വിന്‍ഡീസിന്റെ 5 വിക്കറ്റ് വീണു

ബാര്‍ബഡോസ്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് 96 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. കൈല്‍ മായേഴ്സ്, അലിക് അതനാസെ, കൈല്‍ മായേഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളര്‍ മുകേഷ് കുമാര്‍ അരങ്ങേറ്റം കുറിച്ചു.
രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ബാറ്റര്‍മാരായി ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുണ്ട്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ കളിക്കും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓള്‍ റൗണ്ടര്‍മാരാണ്. മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്, കുല്‍ദീപ് യാദവ് എന്നിവരാണ് ബൗളിംഗ് നിരയിലുള്ളത്. ഉമ്രാന്‍ മാലിക് അപ്രതീക്ഷിതമായാണ് ടീമിലിടം നേടിയത്.
വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 13-ാം പരമ്പരവിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസ് അവസാനമായി പരമ്പര ജയിച്ചത് 2006-ലാണ്. വിന്‍ഡീസ് നിരയെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഷായ് ഹോപ്പാണ് നയിക്കുന്നത്. കൈല്‍ മായേഴ്സ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ബ്രാന്‍ഡണ്‍ കിങ്, റോവ്മാന്‍ പവല്‍ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads