തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വീട്ടില്‍വച്ച് പ്രസവമെടുക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്ന് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടില്‍ തുടര്‍ന്നു. ഒടുവില്‍ ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.