ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
വയോധികയെ അക്രമി ഉപദ്രവിക്കുന്ന ദൃശ്യം
കൊല്ലം: കടത്തിണ്ണയില്‍ അന്തിയുറങ്ങിയ കൈകാലുകളില്ലാത്ത എണ്‍പതുകാരി അതിക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായതറിഞ്ഞിട്ടും കൊട്ടിയം പൊലീസ് നടപടിയെടുത്തില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ പീഡനത്തിനിരയായ വയോധികയെ വിവരമറിഞ്ഞ മകളെത്തി ആശുപത്രിയിലെത്തിച്ചശേഷം കൊട്ടിയം പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കി. എന്നാല്‍ പൊലീസ് വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയോ ഉടന്‍ കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്തില്ല. ശനിയാഴ്ച പത്രങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു കടത്തിണ്ണയിലുറങ്ങിയ കൈകാലുകളില്ലാത്ത വയോധിക ക്രൂരപീഡനത്തിനിരയായത്. പീഡനത്തിന് മുന്നോടിയായി യുവാവായ ഒരാള്‍ വയോധികയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുപ്പതു വയസ്സ് തോന്നിക്കുന്ന, വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ വയോധികയുടെ സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ഉറക്കം വിട്ടുണര്‍ന്ന വയോധിക പ്രതിരേധിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം മുഖത്തും തലയിലും അടിച്ചു വീഴ്ത്തി. മര്‍ദ്ദനമേറ്റ് അവശയായ ഇവരെ യുവാവ് അവിടെ നിന്ന് എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പുലര്‍ച്ചെ ഒന്നര കിലോമീറ്ററോളം അകലെ സിത്താര ജംഗ്ഷന് സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്നയായി രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് വയോധികയെ കണ്ടത്.
ഇവരെ ആദ്യം കണ്ടത് പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് പൂജാരിയാണ് ഇവര്‍ക്ക് ഉടുക്കാനുള്ള വസ്ത്രം നല്‍കിയത്. സമീപത്തെ കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം വയോധികയെയുംകൂട്ടി മകള്‍ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതി വാങ്ങിയെങ്കിലും പൊലീസ് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വൈദ്യപരിശോധനയ്ക്ക് പോലും വിധേയമാക്കാതെ ഇവരെ മകളോടൊപ്പം മടക്കിയയച്ചു. ശനിയാഴ്ച ക്രൂരസംഭവം പുറംലോകം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal