ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് ചലച്ചിത്രതാരം കമല്ഹാസന്. മക്കള്‍ നീതി മയ്യത്തിന്റെ നാലു ജില്ലകളിലെ പ്രവര്‍ത്തകരുടെ കോയമ്പത്തൂരില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപനം. ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍, മധുര എന്നീ മൂന്നു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേരത്തെ തന്നെ കമല്ഹാസന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ പല പ്രവര്‍ത്തനങ്ങളും മക്കള്‍ നീതി മയ്യം നടത്തിയിരുന്നു. അതിലെല്ലാം കമല്ഹാസന് പങ്കാളിയായിരുന്നു. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കമല്‍ വരുമോ എന്നതു സംശയമാണ്. 40 മണ്ഡലങ്ങളിലും മത്സരത്തിന് തയാറായിരിക്കണം എന്നു കമല്‍ ഹാസന് നേരത്തെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ നിന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.
അതേസമയം ഉദയനിധി സ്റ്റാലിന്റെ സനാതന പരാമര്‍ശം നേരത്തെ പെരിയാര്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ് ഉദയനിധിക്കു പരോക്ഷപിന്തുണയും അദ്ദേഹം നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ പി.ആര്.നടരാജനാണ് നിലവില്‍ കോയമ്പത്തൂരില്‍ എംപി. ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ മാറ്റി അവിടെ കമല്ഹാസന് മത്സരിക്കാന്‍ സാധിക്കുമോ എന്നത് വ്യക്തമല്ല.
നിയമസഭാ തിരഞ്ഞെടുപ്പിലും കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ മത്സരിച്ചിരുന്നു. അന്ന് 1700 ഓളം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal