Header ads

CLOSE

ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് വൈദികന്‍ മരിച്ചു

ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്  വൈദികന്‍ മരിച്ചു

തിരുവനന്തപുരം: നെല്ലിമൂടിന് സമീപം കണ്ണറവിളയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് സിഎസ്‌ഐ തിരുപുറം സഭയിലെ വൈദികന്‍ ഷാജി ജോണ്‍(45) മരിച്ചു. സംഭവസ്ഥലത്തുവച്ചു തന്നെ വൈദികന്‍ മരിച്ചതായാണ് വിവരം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി , കുറുവിലാഞ്ചല്‍ തുടങ്ങിയ സഭകളില്‍ ശുശ്രൂഷകനായിരുന്നു.
പരേതനായ കുഞ്ഞുകൃഷ്ണന്റെയും സാം ഹെപ്‌സി ബായിയുടെയും മകനാണ്. ഭാര്യ: പരേതയായ ആഷ എല്‍. സ്റ്റീഫന്‍. മക്കള്‍: ആഷിന്‍ എസ്. ജോണ്‍ 
(വിദ്യാര്‍ത്ഥി), ആഷ്‌ന എസ്. ജോണ്‍ (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: സാം കെ. ജോണ്‍ (അസി. അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍, സിഎസ്‌ഐ മഹായിടവക ഓഫീസ്), ഷീബ ജോണ്‍.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads