പുനലൂര്‍: നിയോജക മണ്ഡലത്തിലെ തോട്ടം തൊഴിലാളി ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി.എസ്. സുപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, ലേബര്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ലയങ്ങള്‍ സന്ദര്‍ശിച്ച് പ്രോജക്ട് തയ്യാറാക്കും. അച്ചന്‍കോവില്‍ പ്രിയ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് എസ്റ്റേറ്റ് ഉടമസ്ഥന്‍, തൊഴിലാളി നേതാക്കള്‍, പ്ലാന്റേഷന്‍, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ചേരും. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, വെല്‍ഫെയര്‍ ഓഫീസര്‍ ദീപ്തി രാജ്, ലേബര്‍ ഓഫീസര്‍ രാകേഷ്,ഓയില്‍ പാം സീനിയര്‍ മാനേജര്‍, ജയിംസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തോട്ടം മാനേജ് മെന്റ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.