Header ads

CLOSE

കോവിഡിനേക്കാള്‍ മാരകമഹാമാരി വന്നേക്കാം; നേരിടാന്‍ തയാറായിരിക്കണം: ഡബ്ല്യുഎച്ച്ഒ

കോവിഡിനേക്കാള്‍ മാരകമഹാമാരി വന്നേക്കാം; നേരിടാന്‍ തയാറായിരിക്കണം: ഡബ്ല്യുഎച്ച്ഒ

 


കോവിഡിനേക്കാള്‍ മാരകമഹാമാരി വന്നേക്കാം; നേരിടാന്‍ തയാറായിരിക്കണം: ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡ്-19നേക്കാള്‍ മാരകമഹാമാരി ഉണ്ടായേക്കാമെന്നും അതിനെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദനം. 76-ാം ലോകാരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അദനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവിയുടെ  പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പ്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അദനം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാദ്ധ്യതയുമുണ്ട്.
പുതിയ മഹാമാരിയെത്തുമ്പോള്‍ നാം കൂടുതല്‍ സ്ഥിരതയോടെ ഒറ്റക്കെട്ടായി മറുപടി നല്‍കാന്‍ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads