കൊല്ലം : ഇക്കൊല്ലത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്‌കാരം കെ.എന്‍. പ്രശാന്തിന്റെ 'പൊനം' എന്ന നോവലിന്. 25,052 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എം.ജി.കെ. നായര്‍, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സ്വദേശിയായ കെ.എന്‍. പ്രശാന്ത് സഹകരണ വകുപ്പില്‍ ആഡിറ്ററാണ്. കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം പറയുന്ന നോവലാണ് പൊനം.
നൂറനാട് ഹനീഫിന്റെ 17-ാം ചരമ വാര്‍ഷികദിനമായ ആഗസ്റ്റ് 5 ന് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ പുരസ്‌കാരദാനം നിര്‍വ്വഹിക്കും.