തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാല്‍ ഗുണം ചെയ്യില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ഈ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകും. മുഖ്യമന്ത്രിക്ക് ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റാണ്. എല്ലാത്തിനും മാദ്ധ്യമങ്ങളെ വിമര്‍ശിച്ചിട്ടു കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ല. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസ്സും കൊണ്ടു കാര്യമില്ല. സിപിഐ മന്ത്രിമാരുടെ ഓഫീസുകളില്‍ ഒന്നും നടക്കുന്നില്ല. ഓഫീസുകളില്‍ പലരും തിരിഞ്ഞു നോക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. രണ്ടു മന്ത്രിമാര്‍ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്ന് റവന്യൂ, കൃഷി മന്ത്രിമാരെച്ചൂണ്ടി വിമര്‍ശനമുണ്ടായി. സര്‍ക്കാരില്‍ സര്‍വത്ര അഴിമതിയെന്നും ആക്ഷേപമുയര്‍ന്നു. സര്‍ക്കാരിനെ നിയന്ത്രിക്കുന്നതു ഭൂമി- ക്വാറി മാഫിയയാണ്. കോര്‍പ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സര്‍ക്കാര്‍. മണ്ഡല സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരെയല്ല കാണേണ്ടത്. മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണെന്നും നിര്‍ദ്ദേശമുയര്‍ന്നു.