Header ads

CLOSE

കളമശേരി ബോംബ് സ്ഫോടനം: ലിബ്‌നയുടെ അമ്മയും മരിച്ചു; മരണം അഞ്ചായി

കളമശേരി ബോംബ് സ്ഫോടനം: ലിബ്‌നയുടെ അമ്മയും മരിച്ചു;   മരണം അഞ്ചായി

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടനത്തില്‍  ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. നേരത്തെ മരിച്ച പത്രണ്ട് വയസുകാരി ലിബ്‌നയുടെ മാതാവ,് മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് ശനിയാഴ്ച രാത്രി മരിച്ചത്.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലായിരുന്നു. മകള്‍ ലിബ്‌ന ബോംബ് സ്ഫോടനം നടന്നതിന്റെ പിറ്റേന്നാണ് മരിച്ചത്. ചികിത്സയിലുള്ള മകന്‍ പ്രവീണ്‍ അപകടനില തരണംചെയ്തിട്ടില്ല. മറ്റൊരു മകന്‍ രാഹുലിനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads