തിരുവനന്തപുരം: ലഹരിമരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും തടയാന്‍ ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന. 1300 കേന്ദ്രങ്ങളില്‍ ഇന്ന്(ഞായര്‍) നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വച്ചതിന് 246 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പിടിച്ചെടുത്തു. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിപുലമായ പരിശോധന. തിരുവനന്തപുരം റൂറലില്‍മാത്രം 48 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട 38 പേരെ കരുതല്‍ തടങ്കലിലാക്കാനും ശുപാര്‍ശ ചെയ്തു. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.