എഐ കാമറ: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്
തിരുവനന്തപുരം : സംസ്ഥാനത്ത് എഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴയീടാക്കുകയുള്ളുവെന്നും പൊതുജന വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ,് സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക കാമറകള്‍ വഴി ജൂണ്‍ അഞ്ച് മുതല്‍ പിഴയീടാക്കാന്‍ തീരുമാനിച്ചത്. മേയ് അഞ്ച് മുതലാണ് ബോധവത്ക്കരണനോട്ടീസ് അയച്ച് തുടങ്ങിയത്. ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ ശേഷം പിഴയീടാക്കിത്തുടങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.