Header ads

CLOSE

ഇതരമസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ കൊടുംക്രൂരത; പിതാവ് കീടനാശിനി കുടിപ്പിച്ച മകള്‍ മരിച്ചു

ഇതരമസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ കൊടുംക്രൂരത;  പിതാവ് കീടനാശിനി  കുടിപ്പിച്ച മകള്‍ മരിച്ചു

കൊച്ചി: ഇതരമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് കീടനാശിനി കുടിപ്പിച്ച ഒമ്പതാംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്  മരിച്ചത്. പലതവണ വിലക്കിയിട്ടും സഹപാഠിയുമായുള്ള പ്രണയം തുടര്‍ന്നതിനാണ് മകളെ പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ ശേഷം ബലം പ്രയോഗിച്ച് വായില്‍ കീടനാശിനി ഒഴിക്കുകയായിരുന്നു.  
കഴിഞ്ഞ ബുധനാഴ്ചയാണ് പിതാവ് മകളെ ക്രൂരമായി മര്‍ദ്ദിച്ചതും വിഷം നല്‍കിയതും. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് ഒരു മൊബൈല്‍ഫോണ്‍ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായി. കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയ ശേഷമാണ് പിതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പിതാവ് പുറത്തേയ്ക്കുപോയി. മാതാവ് വീട്ടിനുള്ളില്‍ കയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്ന നിലയിലായിരുന്നു. പെണ്‍കുട്ടി ഛര്‍ദ്ദിക്കുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
മര്‍ദ്ദിച്ച ശേഷം പിതാവ് തന്റെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു.പിതാവിപ്പോള്‍ ജയിലിലാണ്. അതേസമയം, മകളുടെ കൈയിലിരുന്ന വിഷക്കുപ്പി താന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads