സ്വര്‍ണം നേടിയ ഇന്ത്യയുടെ അശ്വാഭ്യാസ ടീം
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണ്ണം.അശ്വാഭ്യാസം ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.
സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് വിപുല്‍ ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
നാലാം ദിനം വനിതകളുടെ സെയ്ലിംഗില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലവും സ്വന്തമാക്കിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
പുരുഷ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്ക് തകര്‍ത്തു. ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിംഗും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 4X100 മെഡ്‌ലെ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലിലെത്തി.