കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവും ഭാര്യാസഹോദരനും മരിച്ചു
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
കൊച്ചി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(HRPM)രാജ്യവ്യാപകമായി നടത്തുന്ന മയക്കുമരുന്ന്‌വിരുദ്ധകാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനവും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 15ന് വൈകിട്ട് 3 മണി മുതല്‍ കടവന്ത്ര ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തും. ചലച്ചിത്രസംവിധായകന്‍ എസ്എല്‍പുരം ജയസൂര്യ, നോവലിസ്റ്റും തിരക്കഥാകൃത്തുമായ വെണ്ണലമോഹന്‍ എന്നിവരടങ്ങിയ ജൂറി കണ്ടെത്തിയ ഷോര്‍ട്ട്ഫിലിം വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ച് കാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിക്കും. ഒപ്പം ജഡ്ജിംഗ് പാനലിന്റെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായ 7ഷോര്‍ട്ട്ഫിലിം സംവിധായകരെയും സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും ആദരിക്കും. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നാഷണല്‍പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവാര്‍ഡ്ദാനസമ്മേളനം പ്രശസ്ത ചെറുകഥാകൃത്തും ചലച്ചിത്രനടനും സംവിധായകനും കേരളസംസ്ഥാനസാംസ്‌കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്യും.കേരളഹൈക്കോടതി മുന്‍ ജസ്റ്റീസും ശബരിമല ഉന്നതാധികാരസമിതിയുടെയും തെരവുനായപ്രശ്‌നപരിഹാര കമ്മീഷന്റെയും ചെയര്‍മാനുമായ ജസ്റ്റീസ് എസ്.സിരിജഗന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. അഡ്വ.ഗീതാ എസ്.സരസ് സ്വാതന്ത്ര്യദിനസന്ദേശം നല്‍കും. എം.വി. ഗോപിനാഥന്‍ നായര്‍, രാജ്‌മോഹന്‍ മാമ്പ്ര, ജമാലുദീന്‍.പി.വി,അഡ്വ.പി.സുജിത്കുമാര്‍, സി.പി.സലീം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആലുവ അദ്വൈതം വിമന്‍സ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് അവതരിപ്പിക്കുന്ന ലഘുനാടകം.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വര്‍ക്കല: ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു.
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം ആരു നേടും. ഈ ചേദ്യത്തിന്റെ ഉത്തരമറിയാന്‍ ഇനി
അഞ്ചല്‍: കനറാബാങ്കും ഗ്രാമീണ വികസനവകുപ്പും സംയുക്തമായി നടത്തുന്ന കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter