Header ads

CLOSE

ആയൂരിന് സമീപം കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു; 37 പേര്‍ക്ക് പരിക്ക്

ആയൂരിന് സമീപം കെഎസ്ആര്‍ടിസി  ബസും വാനും കൂട്ടിയിടിച്ച്  വാന്‍ ഡ്രൈവര്‍ മരിച്ചു;  37 പേര്‍ക്ക് പരിക്ക്
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാട്ടുകാര്‍ അഞ്ചല്‍: സംസ്ഥാനപാതയില്‍ അഞ്ചല്‍-ആയൂര്‍ റൂട്ടില്‍ കൈപ്പള്ളിമുക്കിന് സമീപം കെഎസ്ആര്‍ടിസി ഫാസ്റ്റ്പാസഞ്ചര്‍ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 35ലധികം പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു(37) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. പിക്കപ്പ് വാനില്‍ ഇടിച്ച കെഎസ്ആര്‍ടിസി ബസ് സമീപത്തെ കൈത്തോട്ടിലേയ്ക്ക് ഇടിച്ചിറങ്ങിയാണ് നിന്നത്.വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ വിവിധ ആശുപതികളില്‍ പ്രേവേശിപ്പിച്ചു. ഇവരില്‍ വാനിലുണ്ടാവാനിയിരുന്ന ഒരാളുടെ നില ഗുരുതരമാണ്.  രാവിലെ  എട്ടരയോടെ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും യാത്രക്കാരുമാണ് പരിക്കേറ്റവരെ അശുപത്രിയിലെത്തിച്ചത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads