ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
ന്യുഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വര്‍ദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ എറണാകുളം സ്വദേശി പി.ആര്‍ രാജീവാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്‌കൃത സാധനങ്ങളുടെ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വര്‍ദ്ധിപ്പിക്കാന്‍ ഓംബുഡ്സ്മാന്‍ ശുപാര്‍ശ ചെയ്തത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 40 രൂപയ്ക്ക് ഉണ്ണിയപ്പം വില്‍ക്കുമ്പോള്‍ 25 രൂപ അസംസ്‌കൃത വസ്തുക്കള്‍ക്കും നിര്‍മ്മാണ ചെലവുകള്‍ക്കുമായി നല്‍കണമെന്നും 15 രൂപ മുതല്‍ക്കൂട്ടായി നീക്കിവയ്ക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡ് ഈ അനുപാതം മാറ്റി 22 രൂപ അസംസ്‌കൃത വസ്തുകള്‍ക്കും നിര്‍മ്മാണ ചെലവുകള്‍ക്കും നീക്കിവയ്ക്കണമെന്നും 18 രൂപ മുതല്‍ക്കൂട്ടാക്കണമെന്നും ആക്കി.
നേരത്തെ 30 രൂപയ്ക്ക് ഉണ്ണിയപ്പം വിറ്റിരുന്നപ്പോള്‍ മുതല്‍ക്കൂട്ടായി മാറ്റിവയ്ക്കുന്ന തുക 10 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 18 രൂപയായി ഉയര്‍ന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഏതാണ്ട് 80 ശതമാനം വര്‍ദ്ധനവ് ആണ് ഈ വകയില്‍ ഉണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter