തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ നാളെയും മറ്റന്നാളും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. കേരളത്തില്‍ വലിയ പെരുന്നാള്‍ (ബക്രീദ്) 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് ഒപ്പം മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. 28ലെ അവധി 29ലേയ്ക്ക് മാറ്റാനാണ് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ വിവിധ മുസ്ലീം സംഘടനകളുടെ ആവശ്യം കണക്കിലെടുത്ത് 28നും 29നും അവധി നല്‍കുകയായിരുന്നു.