Header ads

CLOSE

വിക്രമും പ്രഗ്യാനും 'ഉണരാന്‍' വൈകുന്നു; സിഗ്‌നല്‍ ലഭിച്ചില്ലെന്ന് ഐഎസ്ആര്‍ഒ

വിക്രമും പ്രഗ്യാനും  'ഉണരാന്‍' വൈകുന്നു; സിഗ്‌നല്‍ ലഭിച്ചില്ലെന്ന്  ഐഎസ്ആര്‍ഒ

ബംഗളുരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യന്‍ ഉദിച്ചെങ്കിലും ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഇതുവരെ ഉണര്‍ന്നില്ല. ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്നും ഇവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്‌നലുകളൊന്നും ലഭിച്ചില്ലെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക പേജില്‍ ഐഎസ്ആര്‍ഒ വ്യക്തമാക്കി. ലാന്‍ഡറും റോവറും റീആക്ടിവേറ്റ് ചെയ്യാനുള്ള നടപടി മാറ്റിയതായി സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി നേരത്തെ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 23 ന് വൈകിട്ട് 6.04 നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രനില്‍ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബര്‍ 2ന് റോവറും 4ന് ലാന്‍ഡറും സ്ലീപ്പിംഗ മോഡിലേക്ക് മാറിയത്. അടുത്ത സൂര്യോദയത്തില്‍ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാന്‍ഡറിന്റെയും റോവറിന്റെയും സോളര്‍ പാനലുകള്‍ ക്രമീകരിച്ച് സര്‍ക്യൂട്ടുകളെല്ലാം സ്ലീപ്പിങ് മോഡിലേക്കു മാറ്റിയിരുന്നു. സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെല്‍ഷ്യസെന്ന കൊടുംതണുപ്പില്‍ കഴിഞ്ഞ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സൂര്യപ്രകാശം ലഭിക്കുമ്പോള്‍ 22ന് ഉണര്‍ന്നെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആര്‍ഒ.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads