Header ads

CLOSE

ന്യൂസ് ക്ലിക്ക് റെയ്ഡ്; ബദല്‍ മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം:പിണറായി വിജയന്‍

ന്യൂസ് ക്ലിക്ക് റെയ്ഡ്;  ബദല്‍ മാദ്ധ്യമങ്ങളെ  അടിച്ചമര്‍ത്താനുള്ള ശ്രമം:പിണറായി വിജയന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന് നേരെയുള്ള ഡല്‍ഹി പൊലീസ് നടപടി പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.  മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അവഗണിക്കുന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയില്‍ കൊണ്ടുവരുന്ന ബദല്‍ മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാദ്ധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇതിനിടെ, ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത, എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ 7 ദിവസത്തേയ്ക്ക്  പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Chief Minister Pinarayi Vijayan slammed the arrest of the editor-in-chief  of  News Clic
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads