Header ads

CLOSE

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍(91) അന്തരിച്ചു.  വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു സുകുമാര്‍ ഇന്ന് രാത്രി ഏഴരയോടെ കൊച്ചിയിലാണ് അന്തരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ വീരളത്ത്മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലായ് 9-നായിരുന്നു ജനനം. എസ്.സുകുമാരന്‍ പോറ്റിയെന്നാണ് മുഴുവന്‍ പേര്. 
1957-ല്‍ പൊലീസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച സുകുമാര്‍ 1987-ല്‍ വഴുതക്കാട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഐഡി വിഭാഗത്തില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം വരച്ച 'ഡോ.മനശാസ്ത്രി' എന്ന കാര്‍ട്ടൂണ്‍ കോളത്തിലൂടെ ശ്രദ്ധേയനായി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നര്‍മ്മകൈരളിയുടെയും സ്ഥാപകനാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു. 
കവിത, കഥ, നോവല്‍, നാടകം ഉള്‍പ്പെടെ അമ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. 2019 -ല്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. സര്‍ക്കാര്‍ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകള്‍, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിവയാണ് പ്രധാന ഹാസ്യ നോവലുകള്‍. ഒരു നോണ്‍ ഗസറ്റഡ് ചിരി, രാജാകേശവദാസന്‍, ഞാന്‍ എന്നും ഉണ്ടായിരുന്നു, സുസ്മിതം, ഓപ്പറേഷന്‍ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിന്‍ ജോക്ക്സ്, കാക്കിക്കഥകള്‍, സുകുമാര്‍ കഥകള്‍, അഹം നര്‍മ്മാസ്മി, ഹാസ്യപ്രസാദം എന്നിവ ഹാസ്യ കഥാസമാഹാരങ്ങളാണ്. 
പൊതുജനം പലവിധം, ജനം, കഷായവും മേമ്പൊടിയും, കഷായം, ചിരിചികിത്സ, സുകുമാര ഹാസ്യം എന്നിവയാണ് ഹാസ്യലേഖനസമാഹാരങ്ങള്‍.സോറി റോങ് നമ്പര്‍, തല തിരിഞ്ഞ ലോകം, ഒത്തുകളി എന്നിങ്ങനെ ഹാസ്യനാടകങ്ങളും രചിച്ചിട്ടുണ്ട്. വായില്‍ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ല്‍ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads