Header ads

CLOSE

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ ഇഷ്ടാനിഷ്ടങ്ങളില്ല; ഭരണഘടനാപരമായ ഉത്തരവാദിത്വം: മുഖ്യമന്ത്രി

ഗവര്‍ണര്‍ ബില്ലുകളില്‍  ഒപ്പിടുന്നതില്‍ ഇഷ്ടാനിഷ്ടങ്ങളില്ല;  ഭരണഘടനാപരമായ  ഉത്തരവാദിത്വം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
ഗവര്‍ണറുടെ ഇഷ്ടത്തിന്റെ പ്രശ്‌നം ഇക്കാര്യത്തിലില്ലെന്നും ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കാര്യമാണ് ഗവര്‍ണര്‍ നിര്‍വഹിക്കേണ്ടത്. ഗവര്‍ണറുടെ ചുമതലകള്‍ എന്താണെന്ന് കോടതികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് അറിയാത്ത വ്യക്തിയല്ല ഗവര്‍ണര്‍. ബില്‍ അവതരിപ്പിച്ച മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ താന്‍ നേരിട്ട് ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതാണ്. പിന്നീട് ബില്‍ അവതരിപ്പിച്ച മന്ത്രിമാര്‍ വരുമെന്ന് ഗവര്‍ണര്‍ക്ക് എഴുതികൊടുത്തു. ബില്ലില്‍ ഒപ്പിടാത്തതിന് ഗവര്‍ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടാകും.ചില അജണ്ടകളുണ്ടാകും. അതേക്കുറിച്ചു പ്രവചനം നടത്താന്‍ താന്‍ ആളല്ല. കണ്ട് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അഭിപ്രായം വന്നു കഴിഞ്ഞു.സപ്ലൈക്കോയ്ക്ക് മാത്രമല്ല പല മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ പരിഹാരം കാണാനാണ് ആലോചിക്കുന്നത്. ക്ഷേമപദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. കേരളീയത്തിനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയ പണത്തിന്റെ കണക്കുകള്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണക്ക് മറച്ചുവയ്‌ക്കേണ്ട കാര്യം സര്‍ക്കാരിനില്ല. കണക്ക് പുറത്തുവരാന്‍ സമയമെടുക്കും. ഇന്നലെയാണ് പരിപാടി അവസാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads