Header ads

CLOSE

ലഹരിവ്യാപാരത്തിന് സഹായം, തടവുകാരന്റെ മൊബൈലിലേക്ക് വിളി, കൈക്കൂലി: ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ലഹരിവ്യാപാരത്തിന്  സഹായം, തടവുകാരന്റെ  മൊബൈലിലേക്ക് വിളി,  കൈക്കൂലി:  ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക്  സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍നിന്ന് പിടിച്ചെടുത്ത മൊബൈലിലേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ നിരന്തരം വിളിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
സെന്‍ട്രല്‍ ജയിലില്‍ ജോലിചെയ്തിരുന്ന സന്തോഷ് കുമാറിനെ ഒരു മാസം മുമ്പ് പൂജപ്പുര കുഞ്ചാലൂംമൂട്ടിലെ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. സന്തോഷിന്റെ ഫോണില്‍നിന്നാണ് അവസാനം ഫോണ്‍ വിളിയെത്തിയത്. ഈ ഓഫീസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്കു ലഹരിമാഫിയ സംഘാംഗത്തിന്റെ അക്കൗണ്ടില്‍നിന്ന് ഒന്നര ലക്ഷം എത്തിയതായും കണ്ടെത്തിയിരുന്നു. എന്ന് മാത്രമല്ല ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തടവുകാരായ ലഹരിമാഫിയാസംഘം ജയിലില്‍ക്കിടന്നുകൊണ്ട് ലഹരിവ്യാപാരം നടത്തുന്നതായും പൊലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ മാസം 27നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കില്‍ ആറാമത്തെ മുറിയില്‍നിന്ന് ഫോണും 2 സിം കാര്‍ഡും ലഭിക്കുന്നത്. ഇതു ജയില്‍ സൂപ്രണ്ട് പൂജപ്പുര പൊലീസിന് കൈമാറി. ഈ ഫോണ്‍ പൊലീസിന്റെ കൈയില്‍ ഇരിക്കുമ്പോഴും ഇതിലേക്കു ജയില്‍ ഉദ്യോഗസ്ഥരുടെ വിളിയെത്തി. സന്തോഷ്‌കുമാറിന്റെ ഭാര്യയുടെ ഫോണില്‍നിന്ന് വന്ന വിളികള്‍ നിരീക്ഷിച്ചപ്പോഴാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ലഹരിസംഘത്തിലൊരാളുടെ അക്കൗണ്ടില്‍നിന്നു പണം എത്തിയ വിവരം ലഭിച്ചത്. ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ തടവുകാര്‍ക്ക് ലഹരിവ്യാപാരത്തിന് ഒത്താശ ചെയ്ത മറ്റ് ജയില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ ഇതുവരെ നടപടികളൊന്നുംഉണ്ടായിട്ടില്ല.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads